വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമര സമിതി നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സംയുക്ത സമര സമിതി രക്ഷധികാരി ശങ്കര്‍ ബെള്ളിഗെ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സംയുക്ത സമര സമിതി രക്ഷാധികാരി ശങ്കര്‍ ബെള്ളിഗെ ഉദ്ഘാടനം ചെയ്തു. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ റേഷന്‍ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന മുഴുവന്‍ വേതനവും ഉടന്‍ വിതരണം ചെയ്യുക, കേന്ദ്ര ഗവ. പദ്ധതിയായ ഡയറക്റ്റ് പേയ്മെന്റ് സിസ്റ്റം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തിയത്. എ.കെ.ആര്‍.ആര്‍. ഡി.എ കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് സതീശന്‍ ഇടവേലി അധ്യക്ഷത വഹിച്ചു.
പി. ലോഹിതാക്ഷന്‍, വിജയന്‍ നായര്‍, രവി കിഴൂര്‍, വസന്ത ഷേണായ്, പ്രദീപ് മാടക്കല്‍, കാദര്‍ തെരുവത്ത്, ഇ.കെ.അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
എ. കെ.ആര്‍.ആര്‍.ഡി.എ താലൂക്ക് സെക്രട്ടറി പി.എ.അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും രമേശന്‍ കോട്ടൂര്‍ നന്ദിയും പറഞ്ഞു.