റോഡ് മറച്ച് കാടുവളര്‍ന്നു; മാലിന്യം തള്ളുന്നതും പതിവായി, കമ്പാര്‍ റോഡില്‍ ദുരിതം
By : Sub Editor
Update: 2025-01-22 08:48 GMT
കാസര്‍കോട്: റോഡ് പകുതിയോളവും കാടുകയറി. ഇവിടെ മാലിന്യം തള്ളുന്നതും പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം. കമ്പാര്‍ കെല്‍ ഫാക്ടറിക്ക് സമീപമുള്ള റോഡിലാണ് ദുരിതം.
റോഡിന്റെ പകുതിയോളം ഭാഗത്ത് കാടുകയറിയിരിക്കുകയാണ്. ഇതുകാരണം വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ റോഡിലൂടെയാണ് നടന്നുപോവുന്നത്.
ഇവിടെ അപകടത്തിന് സാധ്യതയേറെയാണ്. അതോടൊപ്പം റോഡില്‍ വളവുള്ളതിനാല്‍ പലപ്പോഴും എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പെടുന്നില്ല. റോഡരികിലെ കാട് കയറിയ ഭാഗങ്ങള്‍ വെട്ടി നന്നാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.