തളങ്കര പ്രീമിയര്‍ ലീഗ്: സി.എന്‍.എന്‍ തളങ്കര ചാമ്പ്യന്മാര്‍
തളങ്കര: മൂന്ന് രാവുകള്‍ തളങ്കരയ്ക്ക് ക്രിക്കറ്റ് ആവേശത്തിന്റെ മധുര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദീനാര്‍ മോണിംഗ് ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തിലുള്ള തളങ്കര പ്രീമിയര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സി.എന്‍.എന്‍ തളങ്കര ജേതാക്കളായി. യഫാ തായലങ്ങാടിയാണ് രണ്ടാം സ്ഥാനക്കാര്‍. തളങ്കര ഗവ. മുസ്ലിം ഹൈസ് കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച ആവേശകരമായ മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് കളിക്കാരുടെ മിന്നും പ്രകടനമാണ് കണ്ടത്. ചാമ്പ്യന്‍ഷിപ്പ് കാരാടന്‍ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.
ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കെ.എം ഹനീഫ്, ലുക്മാന്‍ തളങ്കര, സമീര്‍ ചെങ്കളം, അഡ്വ. വി.എം മുനീര്‍, സഹീര്‍ ആസിഫ്, തൗസിഫ് അഹ്മദ്, ഇബ്രാഹിം ബാങ്കോട്, എന്‍.എ സയിദ്, സുനൈസ് അബ്ദുല്ല, മുജീബ് ഖാസിലേന്‍, യൂനുസ് തളങ്കര, അബ്ദുല്ല കെ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
അന്‍സഫ് നന്ദി പറഞ്ഞു. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമീര്‍ ചെങ്കളം സമ്മാനിച്ചു.