എസ്.ടി.യു. കലക്ടറേറ്റ് മാര്‍ച്ച് നടത്തി

By :  Sub Editor
Update: 2024-11-28 10:05 GMT

കാസര്‍കോട്: കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് താക്കീതായി. ജില്ലാ പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

ഷെരിഫ് കൊടവഞ്ചി മുഖ്യപ്രഭാഷണം നടത്തി. എ. ബീഫാത്തിമ ഇബ്രാഹിം, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ. ലത്തീഫ്, എം.എ. മക്കാര്‍ മാസ്റ്റര്‍, ഷുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഹനീഫ പാറ, മജീദ് സന്തോഷ് നഗര്‍, ഷക്കീല മജീദ്, സാഹിന സലിം, സുഫൈജാ അബൂബക്കര്‍, സകീന ബംബ്രാണി നഗര്‍, അമീര്‍ പെര്‍മുദെ, കദീജ കുമ്പള, മുഹമ്മദ് ഉപ്പളഗേറ്റ്, സഹിദ യൂസഫ്, നൂര്‍ജഹാന്‍ ചെങ്കള, നൈമുന്നീസ, താഹിറ യൂസഫ് കുമ്പള, ജമീല സിദ്ദീഖ്, ആയിഷ ഇബ്രാഹിം, സംശീദ ഫിറോസ് പ്രസംഗിച്ചു.

Similar News