സ്വര്‍ണ്ണക്കപ്പ് കണ്‍കുളിര്‍ക്കെ കണ്ട് കാഞ്ഞങ്ങാട്

സ്‌കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പ് പ്രയാണത്തിന് തുടക്കം;

By :  Sub Editor
Update: 2024-12-31 10:50 GMT

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി മധുസൂദനന്‍ സംബന്ധിച്ചു.

117.5 തൂക്കമുള്ള സ്വര്‍ണ്ണ കപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലും പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ജില്ലകളിലൂടെ പ്രയാണം നടത്തുന്നത്. എല്ലാ ജില്ലകളിലെയും സ്വീകരണത്തിനു ശേഷം ജനുവരി മൂന്നിന് തിരുവനന്തപുരത്ത് എത്തിക്കും.

മുന്‍വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം ലഭിച്ച കണ്ണൂര്‍ ജില്ലയിലാണ് കപ്പ് സൂക്ഷിച്ചിരുന്നത്. കണ്ണൂര്‍ ട്രഷറിയില്‍ സൂക്ഷിച്ചതായിരുന്നു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദില്‍ നിന്ന് പൊതു വിദ്യാഭ്യാസ ജോയിന്റ് കമ്മീഷണര്‍ ഡോ. ഗിരീഷ് ചോലയില്‍ കപ്പ് ഏറ്റുവാങ്ങി. തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. കാഞ്ഞങ്ങാട്ടെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലയിലക്കും പിന്നീട് വയനാട്ടിലേക്കും കൊണ്ടുപോകും. അന്തരിച്ച ടി. എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്വര്‍ണ്ണക്കപ്പെന്ന ആശയം പ്രാബല്യത്തില്‍ വരുത്തിയത്.


Similar News