ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി സൂപ്പര്‍ സീനിയര്‍ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.
എസ്.പി.സി കാഡറ്റുകളുടെ പരേഡ് ഇന്‍സ്പെക്ഷന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗവും ജമാഅത്ത് സെക്രട്ടറിയുമായ എന്‍.എ ബദറുല്‍ മുനീര്‍, കാസര്‍കോട് അഡീഷണല്‍ എസ്.പിയും എസ്.പി.സി നോഡല്‍ ഓഫീസറുമായ ബാലകൃഷ്ണന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, പി.ടി.എ പ്രസിഡണ്ട് കെ.ടി നിയാസ്, എസ്.പി.സി.എ ഡി. എന്‍.ഒ തമ്പാന്‍ ടി., കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, മേല്‍പ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീഷ്‌കുമാര്‍ എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു.
കാഡറ്റുകള്‍ക്ക് എ.ഡി.എന്‍.ഒ തമ്പാന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാന്‍ഡര്‍ ഇഫ ഇല്യാസ്, സെക്കന്റ് ഇന്‍ കമാന്‍ഡര്‍ ജിഫ്രിന്‍ ജിന എന്നിവര്‍ പരേഡ് നയിച്ചു.
മികച്ച കാഡറ്റുകള്‍ക്കും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ക്കുള്ള സമ്മാനം ജില്ലാ പൊലീസ് മേധാവി വിതരണം ചെയ്തു.
പഞ്ചായത്ത് അംഗം അമീര്‍ പാലോത്ത്, മുഹമ്മദ് മുസ്തഫ സി.എം, റഫീഖ് സി.എച്ച്, മുഹമ്മദ് സാജു സി.എച്ച്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ജോസ് ബോബി, വനിത പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത, അബ്ദുല്ല പി.എം, നൈമ, റാഫി ആലിച്ചേരി, സക്കീന നജീബ്, മുഹമ്മദ്കുഞ്ഞി കെ. എന്നിവര്‍ സംബന്ധിച്ചു. മികച്ച ഔട്ട് ഡോര്‍ കാഡറ്റായി ആസിയ മുഹമ്മദ്, ഇന്‍ഡോര്‍ കാഡറ്റായി മുഹ്‌യുദ്ദീന്‍ ഷഹീം, മികച്ച ഓള്‍ റൗണ്ടര്‍ കാഡറ്റായി ഇസ എന്നിവരെ തിരഞ്ഞെടുത്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ജോസ് വിന്‍സന്റ്, ദര്‍ശന, സുജിത്ത് എ.കെ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ മാരായ അബ്ദുല്‍ സലീം ടി.ഇ, ബി അസിസ്റ്റന്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കാവ്യശ്രീ ടി.സി എന്നിവര്‍ നേതൃത്വം നല്‍കി.