കാര്‍ഷിക സമൃദ്ധിക്കായി ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം-ഡോ. ഹിമാന്‍ഷു പഥക്

By :  Sub Editor
Update: 2025-01-04 11:00 GMT

സി.പി.സി.ആര്‍.ഐയില്‍ ആരംഭിച്ച ദേശീയ സെമിനാര്‍ ഐ.സി.എസ്.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹിമാന്‍ഷു പഥക് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: രാജ്യത്തെ കാര്‍ഷിക മേഖലയിലെ സമൃദ്ധിക്കായി ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ സ്വീകരിക്കണമെന്ന് ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹിമാന്‍ഷു പഥക് പറഞ്ഞു.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ഇന്നലെ ആരംഭിച്ച ദേശീയ സെമിനാറും പ്രദര്‍ശനവും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലേക്ക് സ്ത്രീകളും യുവജനങ്ങളും കൂടുതല്‍ കടന്ന്‌വരണമെന്നും വിപണിയിലെ ആവശ്യമനുസരിച്ചും പ്രകൃതി സൗഹൃദ കൃഷിയിലൂടെയും പുതിയ കാര്‍ഷിക സംസ്‌കാരം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചൗക്കിയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എസ്.ബി.ഐ. ശാഖ, എ.ടി.എം., സേല്‍സ് കൗണ്ടര്‍, മ്യൂസിയം എന്നിവയ അടങ്ങുന്ന മള്‍ട്ടി യൂട്ടിലിറ്റി ഹബ്ബിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. സി.പി.സി.ഐര്‍.ഐ ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബാര്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.ബി. പാട്ടീല്‍, ഡോ. ടി. വെങ്കിട സുബ്രഹ് മണ്യന്‍, ഡോ. ജെ. ദിനകര അഡിഗ, ഡോ. ജോര്‍ജ്ജ് നൈനാന്‍, ഡോ. ഗ്രിന്‍സന്‍ ജോര്‍ജ്ജ്, ഡോ. നിരാല്‍ എന്നിവര്‍ സംസാരിച്ചു.



Similar News