സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മളനത്തിന് പ്രൗഢ സമാപനം

By :  Sub Editor
Update: 2024-11-25 09:57 GMT

ദേളി: ദേളി ജാമിഅ സഅദിയ്യയുടെ 55ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. സമ്മേളനത്തില്‍ 445 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 44 പേര്‍ക്ക് അഫ്‌സല്‍ സഅദി ബിരുദവും ഖുര്‍ആന്‍ മനപാഠമാക്കിയ 28 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കി. അഞ്ച് ദിനങ്ങളില്‍ വ്യത്യസ്ത സെഷനുകളായി നടന്ന പരിപാടിക്ക് ഇന്നലെ വൈകിട്ടോടെ തിരശീല വീണു.

വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് സഅദിയ്യയിലേക്ക് ഒഴുകിയെത്തിയത്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ശൈഖ് ഉമര്‍ അബൂബക്കര്‍ സാലിം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വ്വഹിച്ചു. കാന്തപൂരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് ഹൈസം ദാദ് അല്‍ കരീം, ഹബീബ് സാലിം ഇബ്നു ഉമര്‍ ഹഫീള് യമന്‍ മുഖ്യതിഥികളായി. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ്ദാന പ്രസംഗവും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തി. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി. പരിപാടിയില്‍ വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ബനിയാസ് സ്‌പെയ്ക് ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനുമായ സി പി അബ്ദുല്‍ റഹ്മാന്‍ ഹാജിയെ ആദരിച്ചു.

കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, വി.പി.എം ഫൈസി വില്ല്യാപള്ളി, ഹസന്‍ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എം.വി അബ്ദുല്‍ റഹ്മാന്‍ ബാഖവി, കെ.കെ ഹുസൈന്‍ ബാഖവി, പ്രസംഗിച്ചു. സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി നിര്‍വ്വഹിച്ചു.സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് ശാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ത്വാഹാ ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുസ്തഫ ദാരിമി കടാങ്കോട്, ബി.എസ് അബ്ദുല്ല ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, മഹ്മൂദ് ഹാജി ഉമ്മുല്‍ഖുവൈന്‍, ബാത്വിഷ സഖാഫി ആലപ്പുഴ, അബ്ദുറഷീദ് സഖാഫി സൈനി, ഹാഫിള് സുഫ്യാന്‍ സഖാഫി, യു.ടി ഇഫ്തികാര്‍, ഇനായത്ത് അലി മാംഗ്ലൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിച്ചു.

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

പണ്ഡിതര്‍ ത്യാഗസമര്‍പ്പണത്തിന് സജ്ജരാകണം- കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

കാസര്‍കോട്: ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ സമകാലീന സാഹചര്യത്തില്‍ ആദര്‍ശ സംരക്ഷണത്തിന് യുവപണ്ഡിതര്‍ കഠിനമായ ത്യാഗത്തിന് തയ്യാറാകണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ആഹ്വാനം ചെയ്തു. ജാമിഅ സഅദിയ്യയില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സഅദി പണ്ഡിതര്‍ക്ക് സന്നദ് നല്‍കുന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അനുഗ്രഹങ്ങള്‍ക്ക് എന്നും നന്ദിയുള്ളവരാകണം നാം. നന്ദിയുള്ള മനസ്സോടെ എല്ലാവരോടും കരുണയോടെയാവണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍.

സഅദിയ്യക്ക് ശില പാകിയ നൂറുല്‍ ഉലമയുടെയും കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയുടെയും സമര്‍പ്പണം എല്ലാ കാലത്തും ഓര്‍ക്കപ്പെടുമെന്നും കാന്തപുരം പറഞ്ഞു.

Similar News