അബ്ദു കാവുഗോളിക്ക് ചൗക്കി നാട്ടുകൂട്ടം കൂട്ടായ്മയുടെ ആദരം
By : Sub Editor
Update: 2025-02-04 10:25 GMT
കാസര്‍കോട്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കര്‍ ഫെല്ലോഷിപ്പ് നാഷണല്‍ അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ അബ്ദു കാവുഗോളിക്ക് ചൗക്കി നാട്ടുകൂട്ടം വാട്‌സാപ്പ് ഗ്രൂപ്പ് സ്വീകരണവും ആദരവും നല്‍കി.
ചൗക്കിയില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. ഡോ. ഗണ്ടിഗെ, എം.എ ലത്തീഫ്, സലാം കുന്നില്‍ സംസാരിച്ചു. ഗ്രൂപ്പ് അഡ്മിന്‍ കരീം ചൗക്കി സ്വാഗതം പറഞ്ഞു. ആമു കല്ലങ്കൈ, ഷാഫി കെ.കെ പുറം, മൊയ്തു അര്‍ജാല്‍, ഷുകൂര്‍ മുക്രി, അഹ്മദ്, അഹ്മദ് കടപ്പുറം, അബ്ബാസ് കുളങ്കര, എസ്. ബീരാന്‍, അബൂബക്കര്‍, ആമു ബദര്‍നഗര്‍, അബ്ദുല്ല കുണ്ടാപ്പു, ഹമീദ് മൊഗര്‍, അബ്ദുല്ല കുന്നില്‍, മുഹമ്മദ് ചൗക്കി, സുലൈമാന്‍, ഷാഫി കല്ലങ്കൈ സംബന്ധിച്ചു. അബ്ദു കാവുഗോളി മറുപടി പ്രസംഗം നടത്തി.