ഡോ. ജമാല്‍ അഹ്മദ് എ., ഫോട്ടോഗ്രാഫര്‍ മൈന്ദപ്പ എന്നിവരെ കാസര്‍കോട് റോട്ടറി ക്ലബ്ബ് എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍
കാസര്‍കോട്: പ്രൊഫഷണല്‍ മേഖലകളില്‍ കാണിച്ച മികച്ച പ്രവര്‍ത്തനം പരിഗണിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ് എ., ലാവണ്യ സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ മൈന്ദപ്പ എന്നിവര്‍ക്ക് റോട്ടറി ഭവനില്‍ ചേര്‍ന്ന കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ യോഗത്തില്‍ പ്രൊഫഷണല്‍ എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിച്ചു. അവാര്‍ഡുകള്‍ റോട്ടറി അസി. ഗവര്‍ണര്‍ ഹരീഷ സമ്മാനിച്ചു. റോട്ടറി പ്രസിഡണ്ട് ഡോ. ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ദ്ദന നായിക് അവാര്‍ഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി.
ക്ലബ്ബ് സെക്രട്ടറി ഹരിപ്രസാദ് കെ., പ്രോഗ്രാം ചെയര്‍മാന്‍ ജോഷി എ.സി തുടങ്ങിയവര്‍ സംസാരിച്ചു.