എയിംസില്‍ നിന്ന് പീഡിയാട്രിക്കില്‍ പി.ജി: ഡോ. അലീമത്ത് അഫ്‌റക്ക് അനുമോദനം

By :  Sub Editor
Update: 2025-02-03 09:58 GMT

ഡല്‍ഹി എയിംസില്‍ നിന്ന് പീഡിയാട്രിക്കില്‍ പി.ജി കരസ്ഥമാക്കിയ ഡോ. അലീമത്ത് അഫ്‌റയെ മുസ്ലിംലീഗ് തളങ്കര കണ്ടത്തില്‍ വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി ഐ. അഹമ്മദ് ഉപഹാരം നല്‍കി അനുമോദിക്കുന്നു

തളങ്കര: ഡല്‍ഹി എയിംസില്‍ നിന്നും പീഡിയാട്രിക്കില്‍ പി.ജി കരസ്ഥമാക്കിയ ഡോ. അലീമത്ത് അഫ്‌റയെ മുസ്ലിംലീഗ് തളങ്കര കണ്ടത്തില്‍ വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു.

വാര്‍ഡ് കമ്മിറ്റിയുടെ ഉപഹാരം കെ.എം.സി.സി നേതാവ് ഐ. അഹമ്മദ് കൈമാറി. പ്രസിഡണ്ട് ടി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിയും വാര്‍ഡ് കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹസ്സന്‍ പതിക്കുന്നില്‍, ഖിളര്‍, സുബൈര്‍ യു.എ, അഡ്വ. അന്‍വര്‍ ടി.ഇ, എം. ഖമറുദ്ദീന്‍, സലീം വെല്‍വിഷര്‍, ഹസൈനാര്‍, അനസ് കണ്ടത്തില്‍ സംസാരിച്ചു.

നേരത്തെ ഐ.എന്‍.ഐ-സി.ഇ.ടി എന്‍ട്രന്‍സില്‍ 83-ാം റാങ്ക് നേടിയാണ് ഡല്‍ഹി എയിംസില്‍ ഡോ. അലീമത്ത് അഫ്‌റ പ്രവേശനം നേടിയത്. തളങ്കര നുസ്രത് ജംഗ്ഷനിലെ എ.പി അഷ്‌റഫ് ഹാജിയുടെയും ഫൗസിയയുടെയും മകളാണ്.


Similar News