അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് സറാന്‍ നയിക്കും
By : Sub Editor
Update: 2025-01-08 10:49 GMT
കാസര്‍കോട്: ജനുവരി 7 മുതല്‍ കാസര്‍കോട് കെ.സി.എ സ്റ്റേഡിയം, കെ.സി.എ സ്റ്റേഡിയം പെരിന്തല്‍മണ്ണ, തലശ്ശേരി കോണോര്‍ വയല്‍ കെ.സി.എ സ്റ്റേഡിയം, പാലസ് ഓവല്‍ തൃപ്പൂണിത്തറ എന്നീ സ്റ്റേഡിയങ്ങളിലായി നടക്കുന്ന പതിനാല് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് സറാന്‍ നയിക്കും. ആര്യന്‍ ലാല്‍ ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: ദ്രുപത് അശോക്, നിമല്‍ കെ.വി, സ്വരൂപ് കെ, സാര്‍ത്തക്ക് പി, അമര്‍നാഥ് കെ, പ്രീതം റിഷാന്‍ ക്രിസ്റ്റ, പ്രതാം എല്‍.യു, ഔക് ചാത്വിന്‍, പ്രമിഷ് രാജ്, സൂരജ് എം, ആദിത്ത് പി, ഗൗതംദേവ് സി, വിശ്വദേവ് രൂപേഷ്. കോച്ച്: ശഹദാബ് ഖാന്‍, മാനേജര്‍: കെ.ടി നിയാസ്.