മംഗളൂരു ഹജ്ജ് ഹൗസ്: മുഖ്യമന്ത്രിയും സ്പീക്കറും ചര്‍ച്ച നടത്തി

By :  Sub Editor
Update: 2025-01-20 10:54 GMT

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണാടക ഹജ്ജ് കമ്മിറ്റിയംഗം സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂരിനൊപ്പം

മംഗളൂരു: മംഗളൂരുവില്‍ നിര്‍മ്മിക്കുന്ന ഹജ്ജ് ഹൗസിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്പീക്കര്‍ യു.ടി ഖാദറും ഹജ്ജ് കമ്മിറ്റി അംഗം സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ എത്തിയ വേളയിലായിരുന്നു ചര്‍ച്ച. ദക്ഷിണ കര്‍ണാടകയിലെ ഹജ്ജാജിമാര്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഹജ്ജ് ഹൗസിന്റെ നിര്‍മ്മാണം അധികം വൈകാതെ പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യമാണ് കര്‍ണാടക സര്‍ക്കാറിനുള്ളത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും സ്പീക്കറും സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂരുമായി ഹജ്ജ് ഹൗസിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞത്. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, ഇന്നായത്തലി മുല്‍ക്കി, റഷീദ് ഹാജി മംഗളൂരു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണാടക ഹജ്ജ് കമ്മിറ്റിയംഗം സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂരിനൊപ്പം

Similar News