വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മാഹിന്‍ക തറവാട് ഫൗണ്ടേഷന്‍ സംഗമം

By :  Sub Editor
Update: 2025-01-31 11:14 GMT

തലപ്പാടി ഖന്‍സാ ഗാര്‍ഡനില്‍ നടന്ന ചെമ്മനാട് മാഹിന്‍ക തറവാട് ഫൗണ്ടേഷന്റെ വാര്‍ഷിക സംഗമത്തില്‍ നിന്ന്‌

കാസര്‍കോട്: പ്രശസ്തമായ ചെമ്മനാട് മാഹിന്‍ക തറവാട് ഫൗണ്ടേഷന്റെ വാര്‍ഷിക പൊതുയോഗവും സ്ഥാപകദിന സമ്മേളനവും തലപ്പാടി ഖന്‍സാ ഗാര്‍ഡനില്‍ നടന്നു. ട്രസ്റ്റുകളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

250 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് മാഹിന്‍ക തറവാട്. കുടുംബാംഗങ്ങളുടെ സാമ്പത്തിക സ്ഥിരതക്കായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. മാഹിന്‍ക ക്യാപിറ്റല്‍ പൂള്‍, മാഹിന്‍ക വെര്‍ച്വല്‍ സിറ്റി, ബിസിനസ് ആന്റ് ഹൗസിംഗ് സെന്റര്‍ തുടങ്ങിയ ഭാവി പദ്ധതികള്‍ അവതരിപ്പിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സി.പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.എം സാദിഖ് സ്വാഗതം പറഞ്ഞു. കുടുംബത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി സെക്രട്ടറി എസ്.പി.എം ഷറഫുദ്ദീന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.എ സലാഹുദ്ദീന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പി.സി ഹാഷിര്‍ കണക്കും അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ടി.സി.എം ഷെരീഫ്, സെക്രട്ടറി ജലീല്‍ മുഹമ്മദ്, സിയാല്‍ അബ്ദുല്‍ കരീം, പി.ബി അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ഇഹ്തിഷാം അഹ്മദ് റഫായി നന്ദി പറഞ്ഞു. സംഗീത പരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി നടന്നു.


Similar News