എം.എ മുംതാസിന്റെ രചനകള്‍ കാലികപ്രസക്തം-മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

By :  Sub Editor
Update: 2025-02-17 09:59 GMT

എം.എ മുംതാസിന്റെ യാത്രാവിവരണ പുസ്തകമായ 'ഹൈമനോകലിസ്' പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പി. ദാമോദരന് നല്‍കി പ്രകാശനം ചെയ്യുന്നു

കാസര്‍കോട്: എം.എ മുംതാസിന്റെ യാത്രാവിവരണമായ ഹൈമനോകലിസ് എന്ന പുസ്തകം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. മുംതാസിന്റെ രചനകള്‍ കാലിക പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.

തന്റെ ആത്മസുഹൃത്തും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ പി. മൊയ്തീന്‍ കുട്ടിയുടെ മകളായ എം.എ. മുംതാസ് സാഹിത്യ രംഗത്തെ നിരവധി ശാഖകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരിയാണ്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ലൈബ്രറികളും മറ്റ് സംവിധാനങ്ങളും ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ പുസ്ത കം ഏറ്റുവാങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് റൈറ്റേഴ്‌സ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. റൈറ്റേര്‍സ് ഫോറം പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. അമീര്‍ പള്ളിയാന്‍ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ ചെര്‍ക്കള പുസ്തക പരിചയം നടത്തി. ടി.എം.എ കരീം, എം. കുഞ്ഞനന്തന്‍ നമ്പ്യാര്‍, പി. ദാമോദരന്‍, സ്‌കാനിയ ബെദിര, സി.എല്‍ ഹമീദ്, മുസ്തഫ പൊന്നമ്പാറ, വി. രവീന്ദ്രന്‍, നാരായണന്‍ പേരിയ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, വി. പ്രശാന്തന്‍, ഡോ. എ.എ. അബ്ദുല്‍ സത്താര്‍, ജില്‍ജില്‍, ഉസ്മാന്‍ കടവത്ത് സംസാരിച്ചു. എം.എ. മുംതാസ് മറുപടി പ്രസംഗം നടത്തി.


Similar News