എം. സ്റ്റാര്‍ ഡോര്‍സ് ആന്റ് വിന്‍ഡോസ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു
By : Sub Editor
Update: 2024-12-17 08:59 GMT
കാസര്‍കോട്: കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന എം. സ്റ്റാര്‍ ഡോര്‍സ് ആന്റ് വിന്‍ഡോസ് മാനുഫാക്‌ചേര്‍സിന്റെ ഷോറൂം ചെട്ടുംകുഴി എ.ആര്‍. ക്യാമ്പ് ജംക്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലേസര്‍ കട്ടര്‍ ഉപയോഗിച്ച് ടാറ്റാ ജനലുകളും വാതിലുകളും നിര്‍മ്മിച്ച് നല്‍കുന്ന ജില്ലയിലെ ഏക സ്ഥാപനമാണിതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഷോറൂം മധൂര്‍ പഞ്ചായത്തംഗം സ്മിത എം. ഉദയഗിരി ഉദ്ഘാടനം ചെയ് തു. കെ.എസ്.എസ്.ഐ.എ പ്രസിഡണ്ട് രാജാറാം പെര്‍ള അധ്യക്ഷത വഹിച്ചു. ഷോറൂം ഉടമ ഉദയന്‍ കുണ്ടംകുഴി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ഹബീബ് ചെട്ടുംകുഴി, കെ.എസ്.എസ്. ഐ.എ സെക്രട്ടറി മുജീബ് അഹ്മദ്, എഞ്ചിനിയര്‍ അഹമ്മദലി, ഖാദര്‍ ചെട്ടുംകുഴി, മുഹമ്മദലി റെഡ്‌വുഡ്, അഷ്‌റഫ് മധൂര്‍, പ്രസീഷ് സംബന്ധിച്ചു. സി. വിജയന്‍ നന്ദി പറഞ്ഞു.