എക്‌സൈസ് പരിശോധനയില്‍ മദ്യവും കഞ്ചാവും പിടിച്ചു

By :  Sub Editor
Update: 2025-01-28 10:10 GMT

വ്യത്യസ്ത സംഭവങ്ങളില്‍ എക്‌സൈസ് സംഘം പിടികൂടിയ ഹരിപ്രസാദ്, വെങ്കപ്പ, ലുബൈബ്‌

കാസര്‍കോട്: വിവിധ ഭാഗങ്ങളില്‍ ഇന്നലെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മദ്യവും കഞ്ചാവും വാഷും പിടിച്ചു. കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിലെ അസി. ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നുള്ളിപ്പാടിയിലെ ബാബു പൂജാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയുടെ തറയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച 12.96 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. 150 മില്ലിയുടെ 96 ടെട്രാ പാക്കറ്റ് മദ്യമാണ് പിടിച്ചത്. സംഭവത്തില്‍ എന്‍. ഹരിപ്രസാദി(31)നെ അറസ്റ്റ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മഞ്ചുനാഥന്‍, വി. രാജേഷ്, വനിതാ ഓഫീസര്‍ വി. അശ്വതി, ഡ്രൈവര്‍ സജീഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. ഹരിപ്രസാദ് നേരത്തെയും അബ്കാരി കേസുകളില്‍ പ്രതിയാണ്.

ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. മഞ്ചുനാഥ ആള്‍വയും സംഘവും അഡൂര്‍ നെര്‍ളക്കയയില്‍ നടത്തിയ പരിശോധനയില്‍ 140 ലിറ്റര്‍ വാഷ് പിടികൂടി. വീടിന് സമീപം ഷെഡ്ഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. സംഭവത്തില്‍ വെങ്കപ്പ(55) അറസ്റ്റ് ചെയ്തു. പരിശോധനാ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എ പ്രഭാകരന്‍, സദാനന്ദന്‍, കെ. വിനോദ്, ടി.ജെ ടിപ്‌സണ്‍, ടി. വിഷ്ണു, വനിതാ ഓഫീസര്‍ ശാലിനി എന്നിവരുണ്ടായിരുന്നു.

8 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് പന്നിപ്പാറയിലെ മുഹമ്മദ് ലുബൈബി(30)നെ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ പന്നിപ്പാറയില്‍ വെച്ചാണ് പിടിച്ചത്. സിവില്‍ ഓഫീസര്‍മാരായ സി.എം അമല്‍ജിത്ത്, അബ്ദുല്‍ അസീസ്, കെ. നിധീഷ്, ടി.സി അജയ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.


Similar News