'കാസര്‍കോട്-മംഗളൂരു റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കണം'

എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഗതാഗത മന്ത്രിയെ കണ്ടു;

By :  Sub Editor
Update: 2025-01-09 10:17 GMT

എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഗതാഗത മന്ത്രി ബി. ഗണേഷ് കുമാറിന് നിവേദനം നല്‍കുന്നു

ഉപ്പള: കാസര്‍കോട്-മംഗളൂരു റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസുകളിലെ ബസ് ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പട്ട് എ.കെ.എം അഷ്റഫ് എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ കണ്ട് കത്ത് നല്‍കി. കര്‍ണാടകയില്‍ ബസ് ചാര്‍ജ്ജ് വര്‍ധന വരുത്തിയപ്പോള്‍ കേരള കെ.എസ്.ആര്‍.ടി.സിയും ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തിയത് പിന്‍വലിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

ദിനേന കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോളേജുകളിലേക്കടക്കം പോയിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ അടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്ന ടിക്കറ്റ് നിരക്ക് വര്‍ധനവ് പിന്‍വലിച്ച് സാധാരണക്കാരുടെ പരാതി പരിഹരിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.


Similar News