മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ കോടിപഞ്ചാക്ഷരി ജപയജ്ഞത്തിന് തുടക്കം
കാസര്‍കോട്: ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ കോടി പഞ്ചാക്ഷരി ജപയജ്ഞത്തിനും ശ്രീ ചക്രപൂജക്കും തുടക്കം കുറിച്ചു. ഇന്നലെ എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമി അനുഗ്രഹ പ്രഭാഷണവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. അനന്തകാമത്ത് അധ്യക്ഷത വഹിച്ചു. രാംപ്രസാദ് സ്വാഗതം പറഞ്ഞു. ബ്രഹ്‌മശ്രീ ഉച്ചില പദ്മനാഭ തന്ത്രി, ബ്രഹ്‌മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര എന്നിവര്‍ സംബന്ധിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷനര്‍ ബിജു ഇ. ചന്ദ്രശേഖര്‍ മുഖ്യ അതിഥിയായിരുന്നു. ഇന്നലെ രാത്രി യക്ഷഗാന ബയലാട്ടം അരങ്ങേറി. ഇന്ന് ശ്രീ യോഗാനന്ദ സരസ്വതി സ്വാമി കൊണ്ടെവൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് ഭക്തിഗാനം, 8 മണിക്ക് നൃത്തഭജന എന്നിവ നടക്കും. നാളെ രാവിലെ ഒടിയൂര്‍ ശ്രീ ഗുരുദേവാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 5 മണിക്ക് ശ്രീ ചക്രപൂജ ആരംഭിക്കും.
കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ കോടി പഞ്ചാക്ഷരി ജപയജ്ഞത്തിന്റെ ഭാഗമായി നടന്ന പൂജ