കേരള മുസ്ലിം ജമാഅത്ത് ഒമ്പത് സോണുകളില്‍ റമദാന്‍ പ്രഭാഷണം നടത്തും
കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ കാസര്‍കോട് സമസ്ത സെന്റിനറി ഹാളില്‍ സമാപിച്ചു. റമദാനില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ റമദാന്‍ പ്രഭാഷണ പരമ്പര നടത്തും. 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് കാല്‍ ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും.
സമൂഹ നോമ്പ് തുറ, പഠന ക്ലാസുകള്‍, ഖത്മുല്‍ ഖുര്‍ആന്‍, ഇഅ്തികാഫ് ജല്‍സ, ബദര്‍ സമൃതി തുടങ്ങിയ പരിപാടികള്‍ മഹല്ല് കേന്ദ്രീകരിച്ച് നടക്കും. മാര്‍ച്ച്, ഏപില്‍ മാസങ്ങളില്‍ ആദര്‍ശ പഠനം ലക്ഷ്യം വെച്ച് വിവിധ പരിപാടികള്‍ക്കും കൗണ്‍സില്‍ രൂപം നല്‍കി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അസ്സഖാഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് വിഷയാവതരണം നടത്തി.
ചര്‍ച്ചകള്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി തലക്കി, അബൂബക്കര്‍ ഹാജി ബേവിഞ്ച, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, എം.പി മുഹമ്മദ് മണ്ണംകുഴി, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം, എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് റഈസ് മുഈനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ദീഖ് സഖാഫി ബായാര്‍, ഇല്യാസ് കൊറ്റുമ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി.എല്‍ ഹമീദ്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.സി അബ്ദുല്ല സഅദി സ്വാഗതവും യൂസുഫ് മദനി ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക സംഗമം സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യുന്നു