കെ.എ.ടി.എഫ് സംസ്ഥാന ഫുട്‌ബോള്‍: മലപ്പുറം ചാമ്പ്യന്മാര്‍, കാസര്‍കോട് റണ്ണേഴ്‌സ്

By :  Sub Editor
Update: 2025-02-10 10:26 GMT

കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കാസര്‍കോട് ജില്ലാ ടീമിന് സിദ്ദീഖ് ചക്കര സമ്മാനിക്കുന്നു

കാസര്‍കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദുമയില്‍ നടന്ന സംസ്ഥാന ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ജില്ല ജോതാക്കളായി. ഫൈനലില്‍ കാസര്‍കോടിനെയാണ് 5 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. മലപ്പുറം ആറും കാസര്‍കോട് ഒരു ഗോളും നേടി. ടൂര്‍ണ്ണമെന്റില്‍ കൂടുതല്‍ ഗോള്‍ നേടിയ മലപ്പുറത്തിന്റെ ഉവൈസ് മികച്ച കളിക്കാരനായി. മികച്ച ഗോളിയായി പാലക്കാടിന്റെ കരീം മാസ്റ്ററെ തിരെഞ്ഞടുത്തു.

സമാപന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി യഹ്‌യ ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം സിദ്ദീഖ് ചക്കര വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.കെ ബഷീര്‍, സുലൈമാന്‍, നൗഷാദ്, സവാദ് അലി, അക്ബര്‍, അഫീസ് അസ്ലം, സിറാജ് ഖാസിലേന്‍, ഹക്ക്തു ഹക്കീം മാടക്കല്‍, സലീം കരി പ്പൊടി പ്രസംഗിച്ചു.


Similar News