ജെ.സി.ഐ. കാസര്‍കോട് സ്ഥാനാരോഹണ ചടങ്ങ് മികവിന്റെ അടയാളമായി

By :  Sub Editor
Update: 2024-12-17 10:16 GMT

ജെ.സി.ഐ. കാസര്‍കോടിന്റെ 2025 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന്‌

കാസര്‍കോട്: ജെ.സി.ഐ. കാസര്‍കോടിന്റെ 2025 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍നടന്നു. കാഞ്ഞങ്ങാട് മണ്ഡലം എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായി. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.എം. മുയീനുദ്ദീന്‍ അധ്യഷത വഹിച്ചു. ജെ.സി.ഐ. മേഖലാ പ്രസിഡണ്ട് ജസില്‍ ജയന്‍ വിശിഷ്ടാതിഥിയായിരുന്നു. ജെ.സി.ഐ. ദേശീയ പരിശീലകന്‍ രാജേഷ് കൂട്ടക്കനി മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം അപര്‍ണ്ണ ഹരി പ്രത്യേക അതിഥിയായിരുന്നു. ജെ.സി.ഐ. സോണ്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് ജെബ്രൂദ്, പ്രസിഡണ്ട് മിഥുന്‍ ഗുരികലവളപ്പില്‍, സോണ്‍ ഓഫീസര്‍ യത്തീഷ് ബള്ളാള്‍, പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ മജീദ് കെ.ബി, സെക്രട്ടറി മുഹമ്മദ് മഖ്‌സൂസ് എന്നിവര്‍ സംസാരിച്ചു.

2025 വര്‍ഷത്തെ പ്രസിഡണ്ടായി മിഥുന്‍ ഗുരികല വളപ്പില്‍, സെക്രട്ടറി മുഹമ്മദ് മഖ്‌സൂസ്, ട്രഷറര്‍ ബിനീഷ് മാത്യൂ ഉള്‍പ്പെടെ പതിനഞ്ചംഗ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വൃക്തികളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം ലോഗോ പ്രകാശനവും ബുള്ളറ്റിന്‍ പ്രകാശനവും നടത്തി. നാനാതുറകളില്‍ നിന്നും നിരവധിപേര്‍ പങ്കെടുത്തു.

Similar News