തൊഴിലുറപ്പ് ജോലിക്കിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു; സംസ്‌കാരചടങ്ങിന് ശേഷം ഭാര്യയും മരിച്ചു
By : Sub Editor
Update: 2025-01-17 09:17 GMT
ബദിയടുക്ക: തൊഴിലുറപ്പ് ജോലിക്കിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. സംസ്‌ക്കാര ചടങ്ങിന് ശേഷം ഭാര്യയും മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ ബാഡൂര്‍ പദവിലെ സഞ്ജീവ(55), ഭാര്യ സുന്ദരി(50) എന്നിവരാണ് മരിച്ചത്. സഞ്ജീവ ഇന്നലെ ഉച്ചക്ക് 2.30 മണിയോടെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയോടെ സഞ്ജീവയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുന്ദരി വീട്ടിനകത്ത് കുഴഞ്ഞുവീണത്. ഉടന്‍ കുമ്പള ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മക്കള്‍: സുഹാസിനി, സുഭാഷിണി, സുഗന്ധി, ദീക്ഷിത്. ഗോവിന്ദന്‍ സഞ്ജീവയുടെ ഏക സഹോദരനാണ്.