അസുഖം മൂലം പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല; പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

By :  Sub Editor
Update: 2024-12-18 09:05 GMT

കാഞ്ഞങ്ങാട്: അസുഖം മൂലം പരീക്ഷയെഴുതാന്‍ കഴിയാതിരുന്നതിലെ മനോവിഷമം മൂലം പ്ലസ്ടു വിദ്യാര്‍ത്ഥിനി വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. തൃക്കരിപ്പൂര്‍ ഈയ്യക്കാട്ടെ പരേതനായ സുമിത്രന്റെയും സീമയുടെയും മകള്‍ കെ. മീര (17)യാണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തില്‍ മീര ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി അസുഖം കാരണം മീരക്ക് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് മനോവിഷമത്തിലായ മീരയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Similar News