പടികള്‍ കയറി ബുദ്ധിമുട്ടേണ്ട; മിനി സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തില്‍ ലിഫ്റ്റ് വരുന്നു
മിനി സിവില്‍സ്റ്റേഷന്‍ സമുച്ചയത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ലിഫ്റ്റ്
കാഞ്ഞങ്ങാട്: മിനി സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തില്‍ വരുന്നവര്‍ ഇനി പടികള്‍ കയറി തളരേണ്ട. ലിഫ്റ്റ് സംവിധാനം ഉടന്‍ വരും. നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി. നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. വയോധികര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് ശാരീരിക അവശതകളുള്ളവര്‍ തുടങ്ങിയവര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ഇവരുള്‍പ്പെടെ മുഴുവനാളുകളും ഇവിടെ ഒരു ലിഫ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ആവശ്യം ശക്തമായതോടെയാണ് സമുച്ചയത്തില്‍ ലിഫ്റ്റ് നിര്‍മ്മാണം തുടങ്ങിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ലിഫ്റ്റ് പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറന്നു കൊടുക്കും.