ചിന്മയ വിദ്യാലയ വാര്‍ഷിക ദിനമാചരിച്ചു

By :  Sub Editor
Update: 2024-11-26 11:23 GMT

വിദ്യാനഗര്‍: കാസര്‍കോട് ചിന്മയ വിദ്യാലയ വിവിധ പരിപാടികളോടെ വാര്‍ഷിക ദിനം ആഘോഷിച്ചു. ചിന്മയ മിഷന്‍ കേരള ഘടകം മേധാവിയും കാസര്‍കോട് ചിന്മയ വിദ്യാലയ പ്രസിഡണ്ടുമായ സ്വാമി വിവിക്താനന്ദ സരസ്വതി ദീപം തെളിച്ചു. എഴുത്തുകാരനും ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടന ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം പൊതുപരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം ചെയ്തു.

സൈബര്‍ ചതിക്കുഴിയില്‍ വീഴാതെ കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപെട്ടു. വിദ്യാലയ പ്രിന്‍സിപ്പല്‍ സുനില്‍കുമാര്‍. കെ.സി വിദ്യാലയ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്രഹ്മചാരിണി ദിശ ചൈതന്യ, ചിന്മയ മിഷന്‍ കാസര്‍കോട് ഘടകം പ്രസിഡണ്ട് എ.കെ നായര്‍, സെക്രട്ടറി കെ. ബാലചന്ദ്രന്‍, വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് ബി, പ്രഥമാധ്യാപകരായ പൂര്‍ണ്ണിമ. എസ്.ആര്‍, സിന്ധു ശശീന്ദ്രന്‍ സംബന്ധിച്ചു.

Similar News