ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും മംഗലാപുരം ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫാദര്‍ മമുള്ളര്‍ മെഡിക്കല്‍ കോളേജിലെ 12 വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിച്ച ക്യാമ്പ് 1000ത്തോളം ആളുകള്‍ പ്രയോജനപ്പെടുത്തി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജറും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി മുഖ്യാതിഥി ആയിരുന്നു. പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറുല്‍ മുനീര്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്തംഗം അമീര്‍ പാലോത്ത്, ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ മുസ്തഫ സി.എം, ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജന്‍ ഡോ. വിഷ്ണു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയന്‍. കെ, പ്രിന്‍സിപ്പള്‍ ഡോ. സുകുമാരന്‍ നായര്‍, മുഹമ്മദ് അലി മുണ്ടാങ്കുലം, എഞ്ചിനിയര്‍ ഹാഫിസ് അബ്ദുല്ല, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍മാരായ സി.എച്ച്. സാജു, പി.എം. അബ്ദുല്ല, സജ്ജാദ് ചൂരി, പി.ടി.എ. പ്രസിഡണ്ട് കെ.ടി.നിയാസ്, ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ മഞ്ചുനാഥ്, കാരോലിന, റൈന തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ചിറാക്കല്‍ സ്വാഗതവും ട്രഷറര്‍ സുല്‍വാന്‍ നന്ദിയും പറഞ്ഞു.