ചന്ദ്രഗിരി തണ്ണീര്‍ത്തടം പ്ലാസ്റ്റിക് മുക്തം; മുന്നിട്ടിറങ്ങി സി.ജെ.എച്ച്.എസ്.എസ്-എന്‍.എസ്.എസ് യൂണിറ്റ്
By : Sub Editor
Update: 2025-02-06 11:05 GMT
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി തണ്ണീര്‍ത്തടം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. പച്ചത്തുരുത്തിനുള്ളിലെ ജൈവ വൈവിധ്യത്തെ കുറിച്ചും ആവാസവ്യവസ്ഥയില്‍ പാമ്പുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് സ്‌നേക് റെസ്‌ക്യൂ ടീം ക്യാപ്റ്റനുമായ കെ.ടി. സന്തോഷ് പനയാല്‍ വിശദീകരിച്ചു. കെ.ടി. നിയാസ്, റഹ്മാന്‍ പാണത്തൂര്‍, ജയശ്രീ. എ.സി, രേണുക, സമീര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഉമറുല്‍ ഫാറൂഖ് സ്വാഗതവും എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍ സഞ്ജന നന്ദിയും പറഞ്ഞു.