'ബംബ്രാണ തങ്ങള്‍ പള്ളി-മുതലക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണം'
കുമ്പള: ബംബ്രാണ നാലാം വാര്‍ഡിലെ തങ്ങള്‍ പള്ളി-മുതലക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി റോഡിലേക്ക് പഞ്ചയത്ത് ഫണ്ടില്‍ നിന്നും തുക വകയിരുത്താനോ ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കാനോ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധര്‍ഹമാണെന്നും യോഗം വിലയിരുത്തി.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ആശ്രയിക്കുന്ന റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്.
പ്രദേശ വാസികളുടെ ഏറെക്കാലത്തെ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികാരികള്‍ റോഡ് സഞ്ചാര യോഗ്യമാക്കി കൊടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്രാഞ്ച് പ്രസിഡണ്ട് അഷ്റഫ് അസ്ഹരി പറഞ്ഞു. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നാസര്‍ ബംബ്രാണ, പഞ്ചായത്ത് ജോയിന്‍ സെക്രട്ടറി അഷ്റഫ് സിഎം, ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍റഹ്ാന്‍, നൗഫല്‍, സവാദ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.