ആലിയ നിര്‍വഹിച്ചത് ഉന്നത വിദ്യാഭ്യാസ ദൗത്യം -പി. മുജീബുറഹ്‌മാന്‍
കാസര്‍കോട്: കേരളത്തിലെ ദക്ഷിണ കര്‍ണാടകയിലും വലിയൊരു തലമുറക്ക് വൈജ്ഞാനിക വെളിച്ചം പകര്‍ന്ന് എണ്‍പത്തഞ്ച് വര്‍ഷമായി അഭിമാനകരമായി നിലനില്‍ക്കുന്ന ആലിയ സ്ഥാപനങ്ങള്‍ ഉന്നതമായ വിദഭ്യാസ ദൗത്യമാണ് നിര്‍വഹിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ആലിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ അദ്ദേഹം. ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി.പി ഹബീബുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജീവിതം ആലിയക്ക് സമര്‍പ്പിച്ച ഉസ്താദുമാരായ കെ.വി അബൂബക്കര്‍ ഉമരി, കെ.എം അബുല്‍ഗൈസ് നദ്‌വി, സി.എല്‍ അബ്ദുല്‍ ഖാദര്‍ ഉമരി, എം.എച്ച് ഹൈദര്‍ എന്നിവര്‍ക്കുള്ള അലുംനിയുടെ സ്‌നേഹാദരം അമീര്‍ നിര്‍വഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ആലിയ മാനേജ്‌മെന്റ് വര്‍ക്കിംഗ് പ്രസിഡണ്ട് സി.എച്ച് അബ്ദുറഹീം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സഈദ് ഉമര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, അലുംനി വനിതാ പ്രസിഡണ്ട് ജാബിദ ടി.പി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.എം.എസ് ഖലീലുല്ലാഹ്, മദ്രസ പി.ടി.എ പ്രസിഡണ്ട് എന്‍.എം റിയാസ് പ്രസംഗിച്ചു. അലുംനി പ്രസിഡണ്ട് യു. അബ്ദുസലാം സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷറഫുദ്ദീന്‍ പി. നന്ദിയും പറഞ്ഞു.
അധ്യാപക സംഗമം കെ.എം അബുല്‍ഗൈസ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഒ.പി അബ്ദുല്‍ സലാം മൗലവി, എം. അബൂസ്വാലിഹ്, കോയണ്ണി ഉസ്താദ്, ഹുസൈന്‍ വളാഞ്ചേരി, ഇ.സി മുഹമ്മദ് കുഞ്ഞി, സി.എച്ച് ബഷീര്‍ മദനി പ്രസംഗിച്ചു. അമ്പത് അധ്യാപകരെ ആദരിച്ചു. അക്കാദമിക് മീറ്റ് ശാന്തപുരം അല്‍-ജാമിഅ അല്‍-ഇസ്ലാമിയ റെക്ടര്‍ ഡോ. അബ്ദുസലാം അഹ്‌മദ് ഉദ്ഘാടനം ചെയ്തു. ഐ.ഇ.സി.ഐ. കേരള സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍, പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് എന്നിവര്‍ വിഷയാവതരണം നടത്തി.
അലുംനി പ്രൊജക്ട് പ്രഖ്യാപന സമാപന സംഗമം ആലിയ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രടറി എഞ്ചിനീയര്‍ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അലുംനി വൈസ് പ്രസിഡണ്ട് റഫീഖുറഹ്‌മാന്‍ മുഴിക്കല്‍ അധ്യക്ഷത വഹിച്ചു. അലുംനി എക്‌സിക്യൂട്ടീവ് കമ്മിറ്റി സീനിയര്‍ മെമ്പര്‍ കെ.വി.എം ബഷീര്‍ പ്രൊജക്ട് പ്രഖ്യാപനം നടത്തി. സി.എച്ച് അബ്ദുറഹീം മുഖ്യപ്രഭാഷണം നടത്തി. ഷെഫീഖ് നസ്‌റുല്ല, എന്‍.എന്‍ അബ്ദുല്‍ ലത്വീഫ്, ഇല്ല്യാസ് ടി.പി, ടി.ഇ.എം റാഫി എന്നിവര്‍ പ്രസംഗിച്ചു.
പ്രൊജക്ട് ഫണ്ടിലേക്കുള്ള സംഖ്യ മുഹമ്മദ് ഇഖ്ബാല്‍ പി.എം, മൂസക്കുട്ടി കെ.പി, ഷാജഹാന്‍ പി.എ എന്നിവര്‍ അലുംനി ഭാരവാഹികള്‍ക്ക് കൈമാറി. ഹൈദര്‍ വിട്‌ള സ്വാഗതവും പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.