ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരിയില്‍

By :  Sub Editor
Update: 2024-12-06 10:00 GMT

ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ പ്രമോ വീഡിയോ കരിവെള്ളൂര്‍ രാജന്‍ പ്രകാശനം ചെയ്യുന്നു

ആദൂര്‍: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ട മഹോത്സവം ജനുവരി 19 മുതല്‍ 24 വരെ നടക്കും. ഇതിന്റെ പ്രചരണാര്‍ത്ഥമുള്ള പ്രമോ വീഡിയോ പ്രശസ്ത ശബ്ദ കലാകാരന്‍ കരിവെള്ളൂര്‍ രാജന്‍ ആദൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര സ്ഥാനികരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. വിവിധ പ്രാദേശിക സമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. പെരുങ്കളിയാട്ട പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രമോ വീഡിയോ ഒരുക്കിയത്.

പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനോഹരന്‍ കെ.ജി അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ദാമോദരന്‍ കാവുഗോളി, പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍ നായര്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മാധവന്‍ ഭണ്ഡാര വീട്, മാതൃസമിതി കണ്‍വീനര്‍ ജനനി, പെരുങ്കളിയാട്ട കണ്‍വീനര്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഹരിപ്രസാദ് ആദൂര്‍ സ്വാഗതവും പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Similar News