ഓട്ടോയില്‍ കടത്തിയ 17.28 ലീറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

By :  Sub Editor
Update: 2025-01-01 10:39 GMT

കാസര്‍കോട്: ഓട്ടോയില്‍ കടത്തികൊണ്ടുവന്ന 17.28 ലീറ്റര്‍ കര്‍ണാടക മദ്യവുമായി 44 കാരനെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസി. ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളിയും സംഘവും അറസ്റ്റ് ചെയ്തു. മുളിയാര്‍ ശിവപുരത്ത് വെച്ച് മുഹമ്മദ് ഷാഫി(44)യാണ് അറസ്റ്റിലായത്.

180 മില്ലിയുടെ 96 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യമാണ് പിടികൂടിയത്. കേസ് തുടര്‍ നടപടികള്‍ക്കായി ബദിയഡുക്ക എക്‌സൈസ് റെയിഞ്ചിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍ കെ. നൗഷാദ്, അജീഷ്, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ സതീഷന്‍, മഞ്ചുനാഥന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

പുതുവത്സരാഘോഷത്തിന് മുന്നോടിയായായിരുന്നു പരിശോധന. 0.2 ഗ്രാം മെറ്റാഫിറ്റമിന്‍ കൈവശം വെച്ചതിന് ബി.സി. റോഡിലെ ബി.എം. അബ്ദുല്‍ ഖാദറി(27)നെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. സുജിത്തും സംഘവും അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.

Similar News