ബോവിക്കാനം: വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിജ്ഞാനവ്യാപന കേന്ദ്രത്തിന്റേയും ബി.എ.ആര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബോവിക്കാനം ഇക്കോ ക്ലബ്ബിലേയും ഫോറസ്ട്രി ക്ലബ്ബിലേയും വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരം ഇക്കോ ടൂറിസം സെന്ററില്‍ കാടറിവ് യാത്രയും പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് കാടും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ പ്രാധാന്യത്തേയും കൃഷിയും നാട്ടു ജീവിതവും നിലനില്‍ക്കുന്നതിന് കാട് കാടായി തന്നെ തുടരേണ്ടുന്നതിന്റെ ആവശ്യകതയും കുടിവെള്ളത്തിനും ശുദ്ധവായുവിനും വേണ്ടി കാടും മലകളും ബാക്കിയാകേണ്ടതുണ്ടെന്ന് ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു.
റാണിപുരത്തെ ജൈവ വൈവിധ്യങ്ങളെ തൊട്ടറിഞ്ഞ ക്യാമ്പ് കുട്ടികളില്‍ പുത്തനറിവും കൗതുകവും പകര്‍ന്നു. റിട്ട: റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. പ്രഭാകരന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പ് ഓഫീസര്‍ പി.സി യശോദ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍ ബിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഞ്ജു എം.ജെ., ലിജോ സെബാസ്റ്റ്യന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റും അധ്യാപകരുമായ ഉമാദേവി, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ യു. ആതിര, എ. നന്ദ കിഷോര്‍, ആശ എം. ഷെട്ടി എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളായ ആദിദേവ്, നിരഞ്ജന്‍, ഫാത്തിമ അബ്ദുല്ല, വിഘ്‌നേഷ്, അസീമ, സുല്‍ഫ എന്നിവര്‍ ക്യാമ്പ് അവലോകനം നടത്തി.