12 ലിറ്റര്‍ ബിയറും 2.7 ലിറ്റര്‍ മദ്യവുമായി കടമ്പാര്‍ സ്വദേശി അറസ്റ്റില്‍

By :  Sub Editor
Update: 2024-12-27 11:05 GMT

കുമ്പള: 12 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത ബിയറും 2.7 ലിറ്റര്‍ മദ്യവുമായി കടമ്പാര്‍ സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടബാര്‍ ഹൊദ്ധാരി മൂലയിലെ രോഹിതി(26)നെയാണ് അറസ്റ്റ് ചെയ്തത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എം. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കടമ്പാറില്‍ പരിശോധനയ്ക്കിറങ്ങിയപ്പോള്‍ ബാഗുമായി നടന്നുപോകുകയായിരുന്ന രോഹിതിനെ തടഞ്ഞുവെച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് ബിയറും മദ്യവും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി മനാസ്, ടി.എം മൊയ്തീന്‍, സാദിഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം അഖിലേഷ്, വി. ജിതിന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Similar News