യുവതി തൂങ്ങിമരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ ഭര്‍ത്താവ് തീവണ്ടി തട്ടി മരിച്ചു
By : Sub Editor
Update: 2025-01-24 09:05 GMT
കാഞ്ഞങ്ങാട്: യുവതി തൂങ്ങി മരിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലാമിപ്പള്ളി കല്ലംചിറയിലെ ഷിജു(35)വാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ചിത്താരി ചാമുണ്ഡിക്കുന്നിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ കരിവെള്ളൂര്‍ സ്വദേശിനി അഞ്ജലി(30)യാണ് നേരത്തെ തൂങ്ങിമരിച്ചത്. മടിക്കൈ അടുക്കത്ത് പറമ്പില്‍ വാടകവീട്ടിനടുത്താണ് അഞ്ജലി മരിച്ചത്. നീലേശ്വരത്തെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. മരിച്ച ഷിബു വെല്‍ഡിങ് തൊഴിലാളിയാണ്. പരേതനായ കുഞ്ഞികൃഷ്ണന്റെയും പുഷ്പയുടെയും മകനാണ്. സഹോദരങ്ങള്‍: ഷിജിത്ത്, ഷീന.