കളനാട്ട് വാടകവീട് കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടം

30 പേര്‍ പിടിയില്‍, എട്ടുലക്ഷത്തോളം രൂപ കണ്ടെടുത്തു

By :  Sub Editor
Update: 2024-12-17 10:37 GMT

മേല്‍പ്പറമ്പ്: കളനാട്ട് വാടകവീട് കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടം. എട്ടുലക്ഷത്തോളം രൂപയുമായി എട്ടുപേര്‍ പൊലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ്, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കളനാട് വാണിയാര്‍മൂലയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് ചൂതാട്ടസംഘം പിടിയിലായത്. നിശാന്ത്(30), അന്‍വര്‍(60), ഫൈസല്‍(25), അജിത്(30), ഷൈജു(47), ഷമീര്‍(44), മുഹമ്മദ് ഇഖ്ബാല്‍(48), ഹനീഫ(47), അഭിലാഷ്(39), അശ്വിത്(34), ഇബ്രാഹിം(28), നൗഷാദ്(40), ആകാശ്(25), പ്രവീണ്‍(38), ഫിറോസ്(41), സുനില്‍(36), അഷ്‌റഫ്(38), താഹിര്‍(27), ജാസിര്‍(26), സനീഷ്(48), അബ്ദുല്‍ അസീസ്(34), സിദ്ദീഖ്(54), ശരത്(33), മൊയ്തു(45), ശ്രീയേഷ്(34), അഷ്‌റഫ്(39), അമീര്‍(56), രഞ്ജിത്(30), മുഹമ്മദ് കുഞ്ഞി(61), ഷമീര്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്‌ലായവരില്‍ ഏറെയും കാഞ്ഞങ്ങാട്, മംഗളൂരു, കുന്താപുരം, ബേക്കല്‍ ഭാഗങ്ങളിലുള്ളവരാണ്. ഇവിടെ നിന്ന് എട്ടുലക്ഷത്തോളം രൂപ പൊലീസ് സംഘം പിടിച്ചെടുക്കുകയായിരുന്നു. വാടകവീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ചൂതാട്ടത്തിനെത്തിയവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വാണിയാര്‍മൂലയിലെ വാടകവീട്ടില്‍ ചൂതാട്ടത്തിനായി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വാഹനങ്ങളില്‍ ആളുകള്‍ എത്തിയിരുന്നു. ഇവിടെ രാത്രികാലങ്ങളില്‍ ആളുകളെത്തുന്നത് പതിവായതോടെ നാട്ടുകാരില്‍ സംശയം ഉടലെടുത്തു. ചൂതാട്ട കേന്ദ്രത്തില്‍ നിന്നുള്ള ബഹളം പരിസരവാസികള്‍ക്ക് ശല്യമായി മാറിയിരുന്നു.

പുലരും വരെ ചൂതാട്ടമാണ് നടക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസില്‍ വിവരം നല്‍കിയത്.




Similar News