ബേക്കല്‍ കോട്ടക്ക് മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

By :  Sub Editor
Update: 2025-02-27 10:42 GMT

ബേക്കലില്‍ കാറിന് തീപിടിച്ചപ്പോള്‍

ബേക്കല്‍: ബേക്കല്‍ കോട്ടക്ക് മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ചാടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ബേക്കല്‍ മാസ്തിഗുഡ സ്വദേശി ഷെരീഫിന്റെ കാറിനാണ് തീപിടിച്ചത്.

ബോണറ്റില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും കത്തിനശിച്ചു. തൊട്ടടുത്ത ഹോട്ടലിലേക്ക് തിരിക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. റോഡിന്റെ മധ്യത്തില്‍ വെച്ചായിരുന്നു തീപിടിത്തം. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. കാര്‍ സര്‍വീസ് ചെയ്ത് കാഞ്ഞങ്ങാട്ട് ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്നു.


Similar News