അത്തക്‌രീം ആത്മീയ സമ്മേളനം പ്രൗഢമായി

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആദരം;

By :  Sub Editor
Update: 2025-01-08 09:50 GMT

പ്രമുഖ പണ്ഡിതന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് പ്രസ്ഥാനിക കുടുംബവും ശിഷ്യകൂട്ടായ്മയും തളങ്കര മാലിക് ദീനാര്‍ നഗറില്‍ ഒരുക്കിയ അത്തക്‌രീം ആദരവ് ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരിക്കുന്നു

കാസര്‍കോട്: പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ടുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് പ്രസ്ഥാനിക കുടുംബവും ശിഷ്യകൂട്ടായ്മയും ഒരുക്കിയ അത്തക്‌രീം ആദരവ് തളങ്കര മാലിക് ദീനാര്‍ നഗറില്‍ നടന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഹസനുല്‍ അഹ്ദല്‍ തങ്ങളെ ആദരിച്ചു.

ആദൂര്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പരിചയ പ്രഭാഷണവും മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി ആമുഖ പ്രഭാഷണവും നടത്തി. എന്‍.കെ.എം ബെളിഞ്ച എഴുതിയ ഇഹ്തിറാം പുസ്തക പ്രകാശനം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖ്ബറ സിയാറത്തിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ തങ്ങളും മാലിക് ദീനാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും നേതൃത്വം നല്‍കി. മുഹിമ്മാത്തില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തളങ്കരയിലേക്ക് ആനയിച്ചു. ഡോ. അബ്ദുറഷീദ് സൈനി കക്കിഞ്ചെ, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ സുള്ള്യ, സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ശംസുദ്ദീന്‍ ബാഅലവി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ബി.എസ് അബ്ദല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.പി ഹംസ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്‌മാന്‍ അഹ്‌സനി, ഉസ്മാന്‍ ഹാജി ചെന്നാര്‍, ജമാല്‍ സഖാഫി ആദൂര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ടി.എ ഷാഫി, റഈസ് മുഈനി, സമീര്‍ ചെങ്കളം, അസ്ലം പടിഞ്ഞാര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും റാബിത സെക്രട്ടറി ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി നന്ദിയും പറഞ്ഞു.


Similar News