മുളിയാര്‍ ആലനടുക്കത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
സീനിയര്‍ ഷൂട്ടര്‍ അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലനടുക്ക മദ്രസ പരിസരത്തുണ്ടായിരുന്ന പന്നിയെ വെടിവെച്ചത്;
By : Online correspondent
Update: 2025-07-31 07:54 GMT
മുള്ളേരിയ: മുളിയാര്‍ ആലനടുക്കത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഡി.എഫ്.ഒ കെ.അഷറഫിന്റെയും ഡെപ്യുട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍(ആര്‍.ആര്‍.ടി) എന്‍.വി.സത്യന്റേയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സീനിയര്‍ ഷൂട്ടര്‍ അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലനടുക്ക മദ്രസ പരിസരത്തുണ്ടായിരുന്ന പന്നിയെ വെടിവെച്ചത്.
നാട്ടുകാര്‍ക്കും മദ്രസ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ക്കും ഭീഷണിയായ പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ ആലൂരിലെ ടി.എ. മുഹമ്മദ് ഹാജി പരാതി നല്‍കിയിരുന്നു. പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.