വിദ്യാര്‍ത്ഥിനിയെ തട്ടുക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാണ്ടില്‍
കര്‍ണ്ണാടക ഈശ്വരംഗലം മൈന്തലടുക്കയിലെ നസീറിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്;
ആദൂര്‍ : മദ്രസയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കര്‍ണ്ണാടക ഈശ്വരംഗലം മൈന്തലടുക്കയിലെ നസീറിനെ(42)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ നസീര്‍ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എതിര്‍ത്തപ്പോള്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. വീട്ടുകാര്‍ കുട്ടിയെയും കൂട്ടി ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.