പുള്ളിമുറി ചൂതാട്ടം; 600 രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍
അഡൂര്‍ പഞ്ചക്കട്ടയിലെ ചിത്രകുമാര്‍, അഡൂര്‍ കുണ്ടാറിലെ ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്;
By : Online correspondent
Update: 2025-10-14 05:45 GMT
ആദൂര്‍: പുള്ളിമുറി ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടാര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പൊതുസ്ഥലത്ത് പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന രണ്ടുപേരെയാണ് 600 രൂപയുമായി ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അഡൂര്‍ പഞ്ചക്കട്ടയിലെ ചിത്രകുമാര്‍(45), അഡൂര്‍ കുണ്ടാറിലെ ഹേമന്ത്(38) എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെയായി പുള്ളിമുറി ചൂതാട്ടം വ്യാപകമാവുകയാണ്. ഇതേതുടര്‍ന്ന് പൊലീസ് കര്‍ശന നടപടികളുമായി മുന്നോട്ടുപോവുകയാണ്.