അയല്‍വാസിയുടെ വീട്ടുവരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയ തെയ്യം കലാകാരന്‍ മരിച്ചു

അഡൂര്‍ ചന്ദനക്കാട്ടിലെ സതീശന്‍ എന്ന ബിജുവാണ് മരിച്ചത്.;

Update: 2025-06-11 04:48 GMT

ആദൂര്‍: അയല്‍വാസിയുടെ വീട്ടുവരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയ തെയ്യം കലാകാരന്‍ മരിച്ചു. അഡൂര്‍ ചന്ദനക്കാട്ടിലെ സതീശന്‍ എന്ന ബിജു(46)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അയല്‍വാസിയായ സോമനായകിന്റെ വീട്ടുവരാന്തയില്‍ ബിജു അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ്. അവിവാഹിതനാണ്. ഏക സഹോദരി സൗമിനി.

Similar News