പൈക്കയില്‍ പള്ളി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു; വിലപിടിപ്പുള്ള രേഖകള്‍ കത്തി നശിച്ചു
പൈക്ക ജുമാ മസ്ജിദ് ഉസ്താദ് റാസ ബാഖാഫി ഹൈദാമിയുടെ കാറാണ് കത്തിനശിച്ചത്;
നെല്ലിക്കട്ട: പൈക്കയിലെ പള്ളി പരിസരത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ കത്തി നശിച്ചു. പൈക്ക ജുമാ മസ്ജിദ് ഉസ്താദ് റാസ ബാഖാഫി ഹൈദാമിയുടെ കാറാണ് കത്തിനശിച്ചത്. കാറിനകത്തുണ്ടായിരുന്ന പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. കാറിന് തീപിടിച്ചത് കണ്ട പരിസരവാസികള്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെയും വി എം സതീഷിന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം സംഭവ സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചതിനുശേഷമാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ബസിനും, മോട്ടോര്‍ ബൈക്കിനും തീ പടരാതെ തടയാന്‍ സേനയ്ക്ക് കഴിഞ്ഞു. എന്നാല്‍ കാര്‍ കത്താനുണ്ടായ സാഹ്യചര്യം വ്യക്തമല്ല. സേനാംഗങ്ങളായ എസ് അരുണ്‍കുമാര്‍, എം രമേശ, സിവി. ഷബില്‍ കുമാര്‍, ജിത്തു തോമസ്, പിസി മുഹമ്മദ് സിറാജുദ്ദീന്‍, അതുല്‍ രവി, ഫയര്‍ വുമണ്‍മാരായ അരുണ പി നായര്‍, ഒ.കെ അനുശ്രീ, ഹോംഗാഡുമാരായ എസ് അജേഷ്, എം പി രാകേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.