സ്ലാബുകള്‍ തകർന്നു; അപകട ഭീഷണിയായി ഓവുചാൽ

Update: 2025-09-30 09:55 GMT

മുള്ളേരിയ: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദിവസേന നിരവധിപേര്‍ നടന്നുപോകുന്ന നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നത് അപകടഭീഷണിയാവുന്നു. ബോവിക്കാനം ടൗണില്‍ മീത്തലെ ഓട്ടോ സ്റ്റാന്റിന് സമീപം തകര്‍ന്ന് കിടക്കുന്ന ഓവുചാല്‍ സ്ലാബുകളാണ് യാത്രക്കാര്‍ക്ക് ടഭീഷണിയായത്. ജുമാമസ്ജിദിന്റെ എതിര്‍വശം മുതല്‍ കുറ്റിക്കോല്‍ റോഡ് തുടങ്ങുന്നത് വരെയുള്ള ഭാഗത്താണ് ഓവുചാല്‍ സ്ലാബുകള്‍ പലയിടത്തായി തകര്‍ന്നുകിടക്കുന്നത്. സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഓവുചാലിലെക്ക് വീണ് കിടക്കുകയാണ്.

നടന്നുപോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാല്‍ സ്ലാബുകളില്‍ കുടുങ്ങുകയും കുഴിയില്‍ വീഴുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. അപകടമൊഴിവാക്കാന്‍ ചാക്കുകളും മരക്കഷണങ്ങളും കെട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. നടപ്പാതയിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Similar News