പുള്ളിമുറി ചൂതാട്ടം; 7080 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍

ആദൂര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്;

Update: 2025-06-16 09:27 GMT

മുള്ളേരിയ: പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട ഏഴുപേര്‍ 7080 രൂപയുമായി പൊലീസ് പിടിയിലായി. കാറടുക്ക അടുക്കത്തൊട്ടിയിലെ ബാലചന്ദ്രന്‍(46), കാറടുക്ക ബളക്കയിലെ കരുണാകരന്‍(34), കാറടുക്ക കോണാലയിലെ സന്തോഷ് (52), അടുക്കത്തൊട്ടിയിലെ രാജേന്ദ്രന്‍(49), കര്‍മ്മംതൊടിയിലെ ഗുരുപ്രസാദ്(34), കയമ്പാടിയിലെ കൃഷ്ണന്‍(54) , കയമ്പാടിയിലെ സുരേഷ്(40) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കയമ്പാടി ബളക്ക അംഗണ്‍വാടിക്ക് സമീപം പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട സംഘത്തെ ആദൂര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

Similar News