പൊവ്വലില്‍ പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതി
ചേലക്കരയിലെ ഫാത്തിമത്ത് ആരിഫയെ ആണ് കാണാതായത്.;
By : Online correspondent
Update: 2025-05-12 05:54 GMT
ബോവിക്കാനം: പൊവ്വല്‍ ചേലക്കര സ്വദേശിനിയായ പതിനെട്ടുകാരിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. ചേലക്കരയിലെ ഫാത്തിമത്ത് ആരിഫ(18)യെ ആണ് കാണാതായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും ഞായറാഴ്ച രാവിലെ ആറുമണിക്കും ഇടയിലുള്ള സമയത്താണ് ആരിഫയെ കാണാതായത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയതായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്നാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ബന്ധുവായ സുള്ള്യ അറന്തോടിലെ ഷംസുദ്ദീന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.