പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മന്‍മിതയെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തൂങ്ങിയ നിലയില്‍ കണ്ടത്.;

Update: 2025-06-03 05:11 GMT

മുള്ളേരിയ: പ്ലസ് ടു  വിദ്യാര്‍ത്ഥിനിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മന്‍മിത(16)യെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മുള്ളേരിയ സഹകരണാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്ലസ് വണ്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മന്‍മിത മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യക്ക് കാരണമെന്നും സംശയിക്കുന്നു. കുമ്പഡാജെ ഗാഡിഗുഡ്ഡെ മൊട്ടക്കുഞ്ചയിലെ ശാന്തപ്പ പൂജാരിയുടെയും ലീലാവതിയുടെയും മകളാണ്. ധനുഷ് ഏകസഹോദരനാണ്.

ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് ചൊവ്വാഴ്ച അവധി നല്‍കി.

Similar News