ഗള്‍ഫിലേക്ക് പോയ യുവാവിനെ കാണാതായി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
മുളിയാര്‍ കഞ്ചന്കോട് നാരായണീയത്തിലെ ചന്ദ്രന്റെ മകന് രാകേഷിനെ ആണ് കാണാതായത്.;
By : Online correspondent
Update: 2025-05-24 04:51 GMT
മുള്ളേരിയ: ഗള്‍ഫിലേക്ക് പോയ യുവാവിനെ കാണാതായെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുളിയാര്‍ കഞ്ചന്കോട് നാരായണീയത്തിലെ ചന്ദ്രന്റെ മകന് രാകേഷിനെ(35) ആണ് കാണാതായത്. മെയ് ഒമ്പതിന് ഗള്ഫിലേക്കാണെന്ന് പറഞ്ഞാണ് രാകേഷ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ യുവാവ് ഗള്‍ഫിലേക്ക് പോയില്ല.
പിന്നീട് യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചതുമില്ല. ഇതേ തുടര്‍ന്ന് അമ്മ വല്‍സല ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാകേഷ് കര്‍ണ്ണാടക വിട് ളയിലെ ചെങ്കല്‍ക്വാറിയില്‍ തൊഴിലാളിയായിരുന്നു. പിന്നീടാണ് ഗള്‍ഫിലേക്ക് പോകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ രാകേഷ് ഫോണില്‍ അമ്മയെ വിളിച്ചെങ്കിലും എവിടെയുണ്ടെന്ന് പറയാന്‍ തയാറായില്ല.