വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആദൂര്‍ ആലന്തടുക്കയിലെ അശോക ആചാര്യയാണ് മരിച്ചത്;
By : Online correspondent
Update: 2025-07-19 05:35 GMT
മുള്ളേരിയ: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദൂര്‍ ആലന്തടുക്കയിലെ അശോക ആചാര്യ(46)യാണ് മരിച്ചത്. അശോകന്റെ ഇരു വൃക്കകളും തകര്‍ന്ന് ചികിത്സയിലായിരുന്നു.
നിര്‍ധന കുടുംബാംഗമായ അശോകന്റെ ചികിത്സക്കായി ജനപ്രതിനിധികളും, സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചികിത്സ സഹായ സമിതി രൂപീകരിച്ചും, കാരുണ്യ യാത്ര നടത്തിയും ഫണ്ട് സ്വരൂപിക്കുന്നതിനിടയില്‍ അസുഖം മൂര്‍ച്ഛിക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രയില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ചന്ദ്രന്‍ ആശാരിയുടെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ശുഭലക്ഷ്മി. മക്കള്‍: ദേവിക, ദീക്ഷ. സഹോദരങ്ങള്‍: ഹരീഷ ആശാരി, ആശ, അനിത.