320 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

കുമ്പഡാജെ മൗവ്വാറിലെ സീതാരാമയെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-07-16 06:00 GMT

മുള്ളേരിയ: 320 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പഡാജെ മൗവ്വാറിലെ സീതാരാമ(45)യെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുള്ളേരിയ ഗൗരിയടുക്ക ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് സീതാരാമയെ പുകയില ഉല്‍പ്പന്നങ്ങളുമായി പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വില്‍പ്പനക്ക് കൊണ്ടുപോകാന്‍ പുകയില ഉല്‍പ്പന്നങ്ങളടങ്ങിയ സഞ്ചിയുമായി സീതാരാമ ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്നു. പൊലീസ് പരിശോധന നടത്തിയതോടെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.

Similar News